X

കോണ്‍ഗ്രസിനുവേണ്ടി ബിജെപി വോട്ട് മറിച്ചെന്ന് സിപിഐ: പരാജയഭീതി കൊണ്ടാണ് ആരോപണമെന്ന് കോണ്‍ഗ്രസ്‌

പറവൂരിലടക്കം ബിജെപിക്ക് ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്നത് വോട്ട് കച്ചവടധാരണയുടെ ഭാഗമായാണെന്നാണ് ആരോപണം.

എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിനുവേണ്ടി ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഐ രംഗത്ത്. മുഖ്യശത്രുവായ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി മണ്ഡലത്തില്‍ പലയിടത്തും യുഡിഎഫിനായി വോട്ട് മറിച്ചെന്നാണ് സിപിഐയുടെ ആരോപണം.

പറവൂരിലടക്കം ബിജെപിക്ക് ബൂത്ത് ഏജന്റുമാര്‍ ഇല്ലാതിരുന്നത് വോട്ട് കച്ചവടധാരണയുടെ ഭാഗമായാണെന്നാണ് ആരോപണം.

പരാജയം മുന്നില്‍ കണ്ടുള്ള ന്യായീകരണങ്ങളാണ് സിപിഐ നിരത്തുന്നതെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ മറുപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ് എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎക്ക് ലഭിച്ചത്. ഇത്തവണ വോട്ടില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് ബിജെപിയുടെ അവകാശവാദം.

എറണാകുളത്ത് ഹൈബി ഈഡന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. സിപിഐ വോട്ടുകള്‍ പലയിടത്തും പി രാജീവിന് ലഭിച്ചിട്ടില്ലെന്നും ഇത് മറച്ച് വയ്ക്കാനാണ് സിപിഐയുടെ ആരോപണമെന്നും വിഡി സതീശന്‍ എംഎല്‍എ തിരിച്ചടിച്ചു.

This post was last modified on May 9, 2019 11:36 am