X

‘നഗരം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി’: ഹരിയാന ഹൈക്കോടതി

'നഗരം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചകാരനായി നിന്നു'

ഹരിയാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആള്‍ദൈവം റാം റഹിമിന്റെ അനുയായികള്‍ നടത്തിയ കലാപത്തെ തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയായിരുന്നു ഹരിയാന സര്‍ക്കാരിനെയും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാറിനെയും രൂക്ഷമായി വിമര്‍ശിച്ചത്. നഗരം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിന്നുവെന്നും രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ബലാത്സംഗ കേസില്‍ ദേര സച്ച സൌദ തലവന്‍ ശിക്ഷിക്കപ്പെട്ടതോടെ അനുയായികള്‍ അഴിച്ചു വിട്ട വ്യാപക അക്രമത്തെ തുടര്‍ന്ന് 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏതു വിധതിലുള്ള സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷാ സേനയെ ഉപയോഗിക്കാനും ഹൈക്കോടതി നേരത്തെ തന്നെ ഹരിയാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ ഒരാഴ്ചയായി ഒരു ലക്ഷത്തിനു മേല്‍ അനുയായികള്‍ സിബിഐ കോടതി സ്ഥിതി ചെയ്യുന്ന പഞ്ച്കുളയില്‍ തമ്പടിച്ചിട്ടും കാര്യമായ നടപടികള്‍ ഖട്ടര്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഹൈക്കോടതിയും ഇപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

This post was last modified on August 26, 2017 1:41 pm