X

ഒഴിവായത് വന്‍ദുരന്തം, ഇടുക്കിയില്‍ കനത്ത കാറ്റില്‍ പെട്ട് സ്‌കൂള്‍ ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു

കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്‌കൂളിലെ 30 വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇടുക്കിയില്‍ കനത്ത കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് നെടുങ്കണ്ടം തേവാരംമേട്ടിലായിരുന്നു സംഭവം. കോമ്പയാര്‍ സെന്റ് തോമസ് എല്‍പി സ്‌കൂളിലെ 30 വിദ്യാര്‍ഥികളെ വീടുകളില്‍ എത്തിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം.

മടങ്ങി വരുന്നതിനിടെ ബസ് നിര്‍ത്തിയ ഡ്രൈവര്‍ വിഷ്ണുവും വാഹനത്തിലുണ്ടായിരുന്ന അധ്യാപകന്‍ ജോബിന്‍ ജോര്‍ജും പുറത്തിറങ്ങിയപ്പോള്‍ ശക്തമായ കാറ്റ് വീശിയതോടെ ബസ് തനിയെ ഉരുണ്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. 50 അടി താഴ്ചയിലേക്ക് വീണ ബസ് പൂര്‍ണമായും തകര്‍ന്നു.

ഇതിനു മുമ്പും ഇതേ സ്ഥലത്ത് പല അപകടങ്ങളും നടന്നിട്ടുണ്ട്. ഈ സംഭവത്തോടെ സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോര്‍ഡും സുരക്ഷാ വേലികളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.

Read: ‘നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും രക്ഷിക്കാന്‍ ഞങ്ങളുണ്ടാവും’; ഒരു ട്വീറ്റിൽ സഹായം എത്തിക്കുന്ന, ഐഎസ് ബന്ദികളാക്കിയ നഴ്സുമാരെ ‘ടേക്ക് ഓഫ്’ ചെയ്ത സുഷമ

This post was last modified on August 7, 2019 8:38 am