UPDATES

ട്രെന്‍ഡിങ്ങ്

അന്താരാഷ്ട്രാ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ കേരളത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നാടിന് സമര്‍പ്പിച്ചു / വീഡിയോ

അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ‘ഗ്ളോബല്‍ വൈറല്‍ നെറ്റ്വര്‍ക്കി’ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും.

കേരളത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 10.30 ന് തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി’യുടെ ആദ്യഘട്ടം ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. അന്താരാഷ്ട്രാ പ്രശസ്തരായ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

കഴിഞ്ഞ മെയ് 31 ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച പദ്ധതിയുടെ ആദ്യ ഘട്ടമാണ് എട്ടു മാസത്തിനകം പൂര്‍ത്തിയാകുന്നത്. 25,000 ചതുരശ്രഅടിയില്‍ ഒരുക്കിയ പ്രീ ഫാബ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.പകര്‍ച്ചവ്യാധികള്‍ക്കിടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നതോടെ കഴിയും.

Read: നിപ്പ ആഞ്ഞടിച്ചപ്പോള്‍ പ്രഖ്യാപിച്ചു; 8 മാസത്തിന് ശേഷം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ‘ഗ്ളോബല്‍ വൈറല്‍ നെറ്റ്വര്‍ക്കി’ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍