X

തിരുവനന്തപുരം ലൂര്‍ദ് മൗണ്ട് റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഒരു ബസ് കത്തിച്ചു, ഏഴ് ബസ്സുകള്‍ അടിച്ചുതകര്‍ത്തു

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം കാഞ്ഞിരംകുളം ലൂര്‍ദ് മൗണ്ട് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ ഒരു ബസ് കത്തിക്കുകയും ഏഴ് ബസ്സുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സ്‌കൂളിന്റെ എസി ബസാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആക്രമണത്തിന്റെ കാരണമെന്താണെന്നും ആരാണ് അക്രമികളെന്നും വ്യക്തമായിട്ടില്ല. ലക്ഷക്കണക്കിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കാഞ്ഞിരംകുളം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘങ്ങള്‍ പരിശോധന നടത്തും.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

Related Post
Leave a Comment