X

പേരെഴുതിയ കടലാസാണ് അടയാളം, ഇനിയവരെ കണ്ടെത്താന്‍ കഴിയും

സഹോദരങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മണ്‍കൂന മൂടിയിരുന്നു.

അമ്മയുടെ പേരെഴുതിയ ഒരു തുണ്ട് കടലാസ് ഇവര്‍ക്ക് കിട്ടി. ഉരുള്‍പൊട്ടലില്‍ മണ്‍കൂമ്പാരമായി മാറിയ കവളപ്പാറയില്‍ തങ്ങളുടെ വീടിരുന്ന സ്ഥലത്തിന്റെ അടയാളം ഈ കടലാസിലൂടെ കണ്ടെത്തുകയായിരുന്നു സഹോദരങ്ങളായ സുമോദും സുമേഷും.

വീടിരുന്ന സ്ഥലം കണ്ടെത്തി, ഇനി മണ്ണിലുറങ്ങുന്ന അച്ഛനേയും അമ്മയേയും കണ്ടെത്തണം അതിനായി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ് ഇവര്‍. ഇവിടെ മണ്ണിനടിയില്‍ അവരുടെ അച്ഛനും അമ്മയും ഉണ്ട്.  ഏഷ്യാനെറ്റ് ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുത്തപ്പന്‍ മല ഉരുള്‍പൊട്ടി വീടുകള്‍ക്ക് മുകളിലേക്ക് ഇടിച്ചിറങ്ങുമ്പോള്‍ ഇവരുടെ അച്ഛന്‍ സുകുമാരനും അമ്മ രാധാമണിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മഴ കനത്തപ്പോള്‍ മരുമക്കളെയും ചെറുമക്കളെയും സുകുമാരനും രാധാമണിയും അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു. ഇവരെ കൊണ്ടുവിടാന്‍ പോയതായിരുന്നു സഹോദരങ്ങള്‍. തിരിച്ചെത്തിയപ്പോള്‍ വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്ത വിധം മണ്‍കൂന മൂടിയിരുന്നു.

കൈക്കോട്ടുപയോഗിച്ച് മണ്ണ് മാറ്റി നോക്കുകയായിരുന്നു ഇവര്‍ ഇത്രയുംനേരം. എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്ന് ഇവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. മണ്ണുമാന്തികളെത്താതെ ഒന്നും സാധിക്കില്ല. അവസാനമായി ഒരു നോക്ക് മാതാപിതാക്കളുടെ മൃതദേഹം കാണണമെന്ന് മാത്രമാണ് ആഗ്രഹമെന്ന് രണ്ട് പേരും പറയുന്നു. കവളപ്പാറയിലിപ്പോള്‍ തിരച്ചില്‍ തുടരുകയാണ്.

‘കപട ഉള്‍ക്കരുത്ത് നേടി അതിജീവിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല’, മലയാളികളോട് പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോ. സി.ജെ ജോണിന് പറയാനുള്ളത്

This post was last modified on August 14, 2019 11:18 pm