ദേശീയപാതാവികസനത്തിന് കേരളം 5374 കോടി രൂപ നല്‍കും.ദേശീയപാതാവികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനായിട്ടാണ് കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) ഈ പണം ദേശീയപാതാ അതോറിറ്റിക്കു നല്‍കുന്നത്. നിബന്ധനകളില്ലാതെയാണ് പണം നല്‍കാന്‍ കിഫ്ബി ഉദ്ദേശിക്കുന്നത്. 600 കിലോമീറ്റര്‍ നീളത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരിയായാണ് ദേശീയപാത വികസിപ്പിക്കുന്നത്. ഇതോടെ ദേശീയപാതാവികസനത്തിന് ഉണ്ടായിരുന്ന തടസങ്ങളെല്ലാം ഒഴിവായി.
സ്ഥലമേറ്റെടുക്കാന്‍ മാത്രം 21,496 കോടി രൂപ വേണം. ദേശീയപാത വികസനത്തിനായി 44,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ഭൂമിവില മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍ വളരെ് കൂടുതലായതിനാല്‍ മൊത്തം തുകയുടെ നാലിലൊന്ന് കേരളം വഹിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും പ്രധാന വ്യവസ്ഥ. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ തുക നല്‍കാന്‍ അന്തിമമായി അംഗീകരിക്കും.
വിന്‍ഡ്ഫാള്‍ ടാക്‌സിലൂടെ ഈ പണത്തിന്റെ ഒരു വിഹിതം തിരിച്ചുപിടിക്കാനും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. പാത വികസിപ്പിക്കുന്നതോടെ ഇപ്പോള്‍ ഉള്ളിലുള്ള സ്ഥലങ്ങള്‍ പാതയോരത്താവും. അതോടെ ആ സ്ഥലങ്ങളുടെ വില കുത്തനെ ഉയരും. അവ ക്രയവിക്രയം ചെയ്യുമ്പോള്‍ അവയില്‍ സാമ്പത്തികനേട്ടമുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴോ കൂടുതല്‍ നികുതി (വിന്‍ഡ്ഫാള്‍ ടാക്‌സ്) ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. എന്നാല്‍, ഇതിനുള്ള രൂപരേഖയോ തീരുമാനമോ ആയിട്ടില്ല.
This post was last modified on July 26, 2019 9:01 am
Leave a Comment