X

ഇന്നലെ കോഴിക്കോട് മാത്രം സൂര്യാതപമേറ്റത് 10 പേര്‍ക്ക്; ജില്ലയില്‍ ഇതുവരെ 162 പേര്‍ ചികിത്സ തേടി

ഇന്നും നാളെയും ജില്ലയില്‍ താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച മാത്രം കോഴിക്കോട് സൂര്യാതപമേറ്റത് 10 പേര്‍ക്ക്. നാലുസ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ പത്ത്് പേരാണ് ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ട്. ചേളന്നൂര്‍, പയ്യോളി,മേപ്പയ്യൂര്‍, തിരുവള്ളൂര്‍, വടകര, കായക്കൊടി, കാരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് സൂര്യതാപമേറ്റത്.

ഇതോടെ ജില്ലയില്‍ ഇതുവരെ 162 പേര്‍ ചികിത്സ തേടിയെന്നാണ് മെഡിക്കല്‍ ഓഫീസര്‍ വെളിപ്പെടുത്തിയത്. ഇന്നും നാളെയും ജില്ലയില്‍ താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്.

ഒന്‍പതാം തീയതിയും പത്താം തീയതിയും കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് തുടങ്ങിയ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ താപനില കൂടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

This post was last modified on April 9, 2019 7:09 am