X

മുത്തൂറ്റ് മാനേജ്മെന്റ് നിലപാട് കടുപ്പിക്കുന്നു; എട്ട് പേര്‍ക്ക് സസ്പെന്‍ഷന്‍

സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടി

സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റ് നിലപാട് കടുപ്പിക്കുന്നു. വിവിധ ബ്രാഞ്ചുകളില്‍ സമരം ചെയ്ത സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് മുത്തൂറ്റ് മാനേജ്‌മെന്റ് നല്‍കിയ നോട്ടീസില്‍ പറയുന്നത്, സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്നാണ്.

‘ബ്രാഞ്ചിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാരെ തടസപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്. എന്നാല്‍ ഇത് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇതിനാല്‍ എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയാണ്’ എന്നാണ് മുത്തൂറ്റ് ഫിനാന്‍സ് വ്യക്തമാക്കിയരിക്കുന്നത്.

അയ്യന്തോള്‍ ബ്രാഞ്ചിലെ അജി പി ജി. ചാവക്കാട് ബ്രാഞ്ചിലെ പ്രതീഷ് കുമാര്‍ ടി, കോതമംഗലം ബ്രാഞ്ചിലെ ജയന്‍ ജോര്‍ജ്, നേര്യമംഗലം ബ്രാഞ്ചിലെ ജിനു മത്യു, കാലടി ബ്രാഞ്ചിലെ അനില്‍ കുമാര്‍ പി പി, ഇരാറ്റുപേട്ട ബ്രാഞ്ചിലെ ലീന ചെറിയാന്‍, കൊല്ലം വള്ളിക്കാവ് ബ്രാഞ്ചിലെ നോബി പി ആര്‍, മണിമല ബ്രാഞ്ചിലെ നൈസണ്‍ ജോസഫ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Read: രാജ്പഥും പാർലമെന്റും പുതുക്കിപ്പണിയാൻ മോദി; ഇന്ത്യയുടെ മുഖം മാറിയെന്ന പ്രതിച്ഛായ സൃഷ്ടിക്കല്‍ ലക്ഷ്യം

 

This post was last modified on September 14, 2019 6:18 am