ഇന്ത്യന്‍ നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി നേപ്പാള്‍. 2000, 500, 200 രൂപ നോട്ടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇനി ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കും എന്നാണ് നേപ്പാള്‍ മന്ത്രിസഭയുടെ തീരുമാനം. നേപ്പാള്‍ വാര്‍ത്തവിനിമയ മന്ത്രി ഗോകുല്‍ ബസ്‌കോട്ടയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഇനിമുതല്‍ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കാനും കഴിയില്ല. പുതിയ നടപടി നേപ്പാളിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുക. നേപ്പാളിലെത്തുന്ന സഞ്ചാരികളില്‍ ഏറെയും ഇന്ത്യയില്‍ നിന്നുള്ളവരാണ്.
ടൂറിസം മേഖല വിപുലീകരിക്കുന്നതിനായി, 2020-ല്‍ ‘വിസിറ്റ് നേപ്പാള്‍’ ആഘോഷിക്കാന്‍ രാജ്യം വലിയ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് പുതിയ നീക്കം. ഇതിലൂടെ ഏതാണ്ട് 20 ലക്ഷം ടൂറിസ്റ്റുകളെയാണ് നേപ്പാള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും 10 ലക്ഷത്തോളം സഞ്ചാരികളെ പ്രതീക്ഷിക്കുന്ന ആഘോഷത്തിന് പുതിയ തീരുമാനം വലിയ തിരിച്ചടിയുണ്ടാക്കുമെന്നും വാദമുണ്ട്.
പുതിയ ഇന്ത്യന്‍ കറന്‍സികളുടെ നിരോധനം ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ എത്തുന്ന ടൂറിസ്റ്റുകളെയും മറ്റും ബാധിക്കുമെന്നു തന്നെയാണ് കരുതുന്നത്. ഇന്ത്യന്‍ രൂപ അത് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷം നേപ്പാളില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതില്‍ തടസമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികള്‍ക്കും പുതിയ നിരോധനം തിരിച്ചടിയാണ്.
This post was last modified on December 15, 2018 7:55 am
Leave a Comment