X

മൂന്ന് മാസത്തിനിടെ ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളില്‍ ഒരു പെണ്‍കുട്ടിപോലും ജനിച്ചില്ല; ഭ്രൂണഹത്യയുടെ ഞെട്ടിക്കുന്ന തെളിവുകള്‍

ഈ കാലയളവില്‍ ജനിച്ച ആണ്‍കുട്ടികളുടെ എണ്ണം 216 ആണ്.

ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍നിന്ന് പുറത്ത് വരുന്നത് പെണ്‍ഭ്രൂണഹത്യയുടെ നടക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന സൂചനകള്‍. ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങളില്‍ മൂന്ന് മാസത്തിനിടെ ഒരൊറ്റ പെണ്‍കുട്ടിപോലും ജനിച്ചിട്ടില്ലെന്ന് രേഖകള്‍. ഈ കാലയളവില്‍ ജനിച്ച ആണ്‍കുട്ടികളുടെ എണ്ണം 216 ആണ്.

മൂന്ന് മാസക്കാലയളവില്‍ പെണ്‍കുട്ടികള്‍ ജനിച്ചിട്ടേയില്ലെന്നാണ് ജില്ല മജിസ്‌ട്രേറ്റ് ഡോ. ആഷിഷ് ചൗഹാന്‍ പറയുന്നത്. ഈ പ്രദേശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത് പെണ്‍ഭ്രൂണഹത്യയിലേക്കാണ് ആഷിഷ് ചൗഹാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം പ്രദര്‍ശനങ്ങളില്‍ ചര്‍ച്ചനടത്താനായി ആശാ വര്‍ക്കന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഗംഗോത്രി എംഎല്‍എ ഗോപാല്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇവിടെ ഒരൊറ്റ പെണ്‍കുഞ്ഞ് പോലും ജനിക്കാതിരുന്നത് സ്വാഭാവികമായി സംഭവിച്ച പോയതല്ല എന്നാണ് ഇവര്‍ പറയുന്നത്.

പെണ്‍ഭ്രൂണഹത്യയുടെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും സാമൂഹിക പ്രവര്‍ത്തകയായ കല്‍പ്പന താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇതിനെതിരെ സര്‍ക്കാരോ ഭരണസംവിധാനമോ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇതിനെതിരെ ശക്തമായ ഇടപെടലുകള്‍ വേണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യം സര്‍ക്കാര്‍ ഉയര്‍ത്തുന്ന സമയത്ത് തന്നെയാണ് പെണ്ണായതിനാല്‍ ജനിക്കാനും, ജീവിക്കാനുമുള്ള ആവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നത്.

18 വര്‍ഷത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ കെ എസ് യുവിന് യൂണിറ്റ്; പ്രകടനം പോലീസ് തടഞ്ഞു; ഭാരവാഹികളെ മാത്രം കടത്തിവിട്ടു

This post was last modified on July 22, 2019 12:12 pm