X

പശുവിനെ ദേശീയ മൃഗമാക്കാനുള്ള നിര്‍ദേശമോ ആവശ്യമോ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

പശുവിനെ ദേശീയ മൃഗമാക്കാനുള്ള നിര്‍ദേമോ ആവശ്യമോ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശുവിനെ ദേശീയ മൃഗമാക്കാനുള്ള നിര്‍ദേശമോ ആവശ്യമോ ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്നാണ് റിജ്ജു അറിയിച്ചത്.

നിയമനിര്‍മാണവുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അധികാരം ആര്‍ട്ടിക്കിള്‍ 246 (3) ന്റെ കീഴില്‍ വരുന്നതാണ്. കന്നുകാലികളുമായി ബന്ധപ്പെട്ട വിഷയത്തിലെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളുടെ കൂടെ അധികാരത്തില്‍ വരുന്നതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നുവെന്നും ഇത്തരമൊരു നിര്‍ദ്ദേശ വന്നിരുന്നോയെന്നുമുള്ള ചോദ്യത്തിനുത്തരമായിട്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.

This post was last modified on August 8, 2017 6:55 pm