X

കൊല്ലം തീരത്ത് വിദേശ കപ്പല്‍ ഇടിച്ച് വള്ളം തകര്‍ന്നു

അപകടത്തില്‍പ്പെട്ട അറുപേരെയും സുരക്ഷിതരാക്കി

കൊല്ലം തീരത്ത് വിദേശ കപ്പല്‍ ഇടിച്ച് മത്സ്യബന്ധനത്തിനായി പുറപ്പെട്ട വള്ളം തകര്‍ന്നു. കൊല്ലം തീരത്തുനിന്നും മുപ്പത്തിയൊന്‍പത് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം സംഭവിച്ചത്. വള്ളത്തില്‍ ഉണ്ടായിരുന്ന ആറ് മത്സ്യ തൊഴിലാളികളെയും സുരക്ഷിതരാക്കി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

കോങ്-കോങ് എന്ന വിദേശ കപ്പലാണ് വള്ളത്തെ ഇടിച്ചത്. വള്ളത്തെ തകര്‍ത്ത ശേഷം കപ്പല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്നും സംഭവ സ്ഥലത്ത് നിന്ന് പോയിയെന്നുമാണ് വിവരം. കപ്പലിലെ പിടികൂടാന്‍ കോസ്റ്റ്ഗാര്‍ഡിന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

This post was last modified on August 26, 2017 3:53 pm

Related Post
Leave a Comment