X

പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറത്തു കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.

പെരുമ്പാവൂരിൽ ക്രൂര കൊലപാതകം. പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എം ഇ എസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.രാവിലെയോടെ നിമിഷയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ പെൺകുട്ടിയുടെ മാല മോഷ്ട്ടിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. അക്രമിയെ തടയാൻ ശ്രമിക്കവേയാണ് നിമിഷയുടെ അച്ഛന് കുത്തേറ്റത്. നിമഷയുടെ അച്ഛന്റെ സഹോദരനും കുത്തേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് പിടിയിലായത്.ഒരു സ്വകാര്യ ആശുപത്രിയിലാണ് നിമിഷയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കുത്തേറ്റ അച്ഛനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

This post was last modified on July 30, 2018 12:03 pm