X

ട്വിറ്ററില്‍ ഇനി ‘കാവല്‍ക്കാരന്‍’ നരേന്ദ്ര മോദിയില്ല

'ചൗക്കിദാര്‍ എന്ന വാക്ക് എന്റെ ഭാഗം തന്നെയാണ്.' മോദി

തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) എന്ന വിശേഷണം എടുത്തുമാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളന്‍) എന്ന് ക്യാമ്പയ്ന്‍ നടത്തിയപ്പോഴാണ് മോദി ഉള്‍പ്പടെയുള്ളവര്‍ ‘ചൗക്കിദാര്‍’ എന്ന് പേരിന് മുമ്പില്‍ ചേര്‍ക്കാന്‍ തുടങ്ങിയത്.

‘ചൗക്കിദാര്‍ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇത്. ഈ ഉത്സാഹം ഇന്ത്യയുടെ ഉന്നമനതിനായി എല്ലായ്‌പ്പോഴും തുടരുക. ചൗക്കിദാര്‍ എന്ന വാക്ക് എന്റെ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയാണ്. പക്ഷെ ഇതെന്റെ ഭാഗം തന്നെയാണ്.’ എന്നായിരുന്നു മോദി കുറിച്ചത്.

Read: പിണറായി നയിച്ചു, പരാജയപ്പെട്ടു; ഇടതിന്റെ സമ്പൂര്‍ണ തോല്‍വിയില്‍ നഷ്ടമായത് 123 മണ്ഡലങ്ങള്‍

This post was last modified on May 23, 2019 7:48 pm