സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജീദ് ജാവീദ് അംഗീകരിച്ചുവെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെതിരെ മല്യയ്ക്ക് മേല്‍ക്കോടതിയെ സമീപിക്കാനും അവസരമുണ്ട്.
2018 ഡിസംബറില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ടികോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.തുടര്‍ന്ന് 2019 ജനുവരി ആദ്യം മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈ അഴിമതി വിരുദ്ധ കോടതി പ്രഖ്യാപിച്ചു.
Leave a Comment