X

സംവിധായകന്‍ നിഷാദ് ഹസനെ അക്രമികള്‍ തട്ടികൊണ്ടുപോയതായി പരാതി; ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍

ഇന്ന് പുലര്‍ച്ചെ ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം അക്രമികള്‍ മര്‍ദ്ദിച്ച് തട്ടികൊണ്ടുപോയിയെന്നാണ് പരാതി.

‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ സംവിധായകന്‍ നിഷാദ് ഹസനെ അക്രമികള്‍ തട്ടികൊണ്ടുപോയതായി പരാതി. ഇന്ന് പുലര്‍ച്ചെ ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം അക്രമികള്‍ മര്‍ദ്ദിച്ച് തട്ടികൊണ്ടുപോയിയെന്നാണ് പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വച്ചായിരുന്നു സംഭവം.

ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി.

 

Read: കഠിനാധ്വാനിയാണ് ശ്രീധരൻ പിള്ള; പുതുതായി ബിജെപിയില്‍ അംഗത്വമെടുത്ത ‘5 ലക്ഷം’ പേരില്‍ ലീഗ് നേതാവിന്റെ കൊച്ചുമകന്‍ തങ്ങളും ലീഗ് നോമിനിയായ മുന്‍ വിസിയുമുണ്ട്

This post was last modified on August 7, 2019 11:03 am

Related Post
Leave a Comment