X

തിരുവിതാംകൂര്‍ നിയമസഭ ആദ്യമായി ഒത്തുകൂടിയ വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കും

ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയ മഹാറാണിയുടെ കിരീട ധാരണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ സ്മാരകമായിട്ടായിരുന്നു വിജെടി ഹാള്‍ എന്ന് പേര് നല്‍കിയത്.

തിരുവിതാംകൂര്‍ നിയമസഭയുടെ ആദ്യരൂപമായ ശ്രീമൂലം പ്രജാസഭ ചേര്‍ന്ന വിക്ടോറിയ ജൂബിലി ടൗണ്‍ (വിജെടി) ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. 156-ാം അയ്യങ്കാളി ജയന്തി ദിനം ആചരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

തിരുവനന്തപുരം പാളയത്ത് സ്ഥിതി ചെയ്യുന്ന വിജെടി ഹാളിന് ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയ മഹാറാണിയുടെ കിരീട ധാരണത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ സ്മാരകമായിട്ടായിരുന്നു വിജെടി ഹാള്‍ എന്ന് പേര് നല്‍കിയത്.

1896-ല്‍ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാള്‍ നിര്‍മ്മിച്ചത്. അയ്യങ്കാളി അംഗമായിരുന്ന ശ്രീമൂലം പ്രജാസഭയുടെ നിയമസഭ മന്ദിരമായിരുന്നു ഈ ഹാള്‍.

Read: എന്തുകൊണ്ട് കല്ലമാല സമരത്തെയും കമ്മാന്‍ കുളത്തെയും നാമിന്ന് ഓര്‍മ്മിക്കണം?

 

This post was last modified on August 28, 2019 7:18 pm