X

കാശ്മീരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

ശ്രീനഗറില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ പൂഞ്ച് ജില്ലയിലാണ് അപകടം.

ജമ്മു കാശ്മീരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ പൂഞ്ച് ജില്ലയിലാണ് അപകടം. ലോറനില്‍ നിന്ന് പൂഞ്ചിലേയ്ക്ക് വരുകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.

Related Post
Leave a Comment