X

15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു, പ്രധാനമന്ത്രി മോദി കാമറ നോക്കി നടക്കുന്നു: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

"15 ഖനിത്തൊഴിലാളികള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജീവവായുവിന് വേണ്ടി പോരാടുകയാണ്. എന്നാല്‍ പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തിന്റെ പേരില്‍ ഞെളിഞ്ഞ് നടക്കുകയും കാമറക്ക് പോസ് ചെയ്തുകൊണ്ടിരിക്കുകയുമാണ്".

മേഘാലയയില്‍ 15 തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാമറ എവിടെ എന്ന് നോക്കി പോസ് ചെയ്തുകൊണ്ട് നടക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. 15 ഖനിത്തൊഴിലാളികള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജീവവായുവിന് വേണ്ടി പോരാടുകയാണ്. എന്നാല്‍ പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തിന്റെ പേരില്‍ ഞെളിഞ്ഞ് നടക്കുകയും കാമറക്ക് പോസ് ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയില്‍ ഡിസംബര്‍ 13നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് 15 തൊഴിലാളികളികള്‍ കുടുങ്ങിയത്.

ഖനിയില്‍ 70 അടിയില്‍ വെള്ളമുയര്‍ന്നിരിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത നിലയാണുള്ളത്. ദേശീയ ദുന്ത പ്രതികരണ സേനയുടെ രക്ഷാശ്രമങ്ങള്‍ മതിയായ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ പരാജയപ്പെടുകയാണെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 എച്ച്പി ശേഷിയുള്ള 10 പമ്പുകള്‍ വെള്ളം പമ്പ് ചെയ്ത് പുറത്തേയ്ക്ക് വിടാനായി കൊണ്ടുവന്നിട്ടുണ്ട്. അതേസമയം കൂടുതല്‍ ശേഷിയുള്ള പമ്പുകള്‍ ഉപയോഗിക്കാത്തത്തിന് സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്‍പിപി – ബിജെപി സര്‍ക്കാരാണ് നിലവില്‍ മേഘാലയയില്‍ അധികാരത്തിലുള്ളത്. കേന്ദ്ര സര്‍്ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ പറഞ്ഞു.

This post was last modified on December 26, 2018 3:14 pm