X

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലഭ്യമാക്കണം, “സ്ത്രീ ശബ്ദം മായ്ച്ചു”: ദിലിപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നു

ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടത്തി, അതിലുണ്ടായിരുന്ന സ്ത്രീ ശബ്ദം മായ്ച്ചു കളഞ്ഞതായി ദിലീപ് ആരോപിക്കുന്നു.

നടിയെ ആക്രമിച്ചപ്പോള്‍ ഒന്നാം പ്രതി പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സുപ്രീം കോടതി. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള ബഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടത്തി, അതിലുണ്ടായിരുന്ന സ്ത്രീ ശബ്ദം മായ്ച്ചു കളഞ്ഞതായി ദിലീപ് ആരോപിക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യമാണ് എന്ന് ദിലീപ് പറയുന്നു. പ്രതിയായ തനിക്ക് തെളിവ് പരിശോധിക്കാന്‍ അവകാശമുണ്ടെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇരയായ നടിയുടെ സ്വകാര്യത ചൂണ്ടിക്കാട്ടി ദൃശ്യങ്ങള്‍ കൈമാറുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

This post was last modified on December 3, 2018 10:20 am