X

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വനിതാ ബില്ലിനെ പിന്തുണക്കണം: രാഹുല്‍ ഗാന്ധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ മികച്ച പ്രകടനമാണ് നേതൃപദവികളില്‍ കാഴ്ചവയ്ക്കുന്നത്. പൊതുജീവിതത്തില്‍ അവരുടെ സാന്നിധ്യത്തിന് തടസം സൃഷ്ടിച്ചിരുന്ന പുരുഷമേധാവിത്തത്തെ അവര്‍ മറികടക്കുകയാണ് - രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നില്‍ രണ്ട് സീറ്റുകള്‍ (33 ശതമാനം) സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വനിതാ ബില്ലിനെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും രാഹുല്‍ കത്ത് നല്‍കി. 193 രാജ്യങ്ങളുടെ പാര്‍ലമെന്റുകളിലെ വനിത പ്രാതിനിധ്യമെടുത്താല്‍ ഇന്ത്യക്ക് 148ാം സ്ഥാനമാണുള്ളതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സംസ്ഥാന നിയമസഭകളില്‍ ഇതിലും മോശമാണ് അവസ്ഥ. സ്ത്രീകളുടെ ഈ കുറഞ്ഞ പ്രാതിനിധ്യം നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ് ഇടിക്കുന്നതാണ്. ഇത് അനീതിയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ മികച്ച പ്രകടനമാണ് നേതൃപദവികളില്‍ കാഴ്ചവയ്ക്കുന്നത്. പൊതുജീവിതത്തില്‍ അവരുടെ സാന്നിധ്യത്തിന് തടസം സൃഷ്ടിച്ചിരുന്ന പുരുഷമേധാവിത്തത്തെ അവര്‍ മറികടക്കുകയാണ് – രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വനിത സംവരണ ബില്‍ 2010ല്‍ രാജ്യസഭ പാസാക്കിയിരുന്നു. എന്നാല്‍ 15ാം ലോക്‌സഭയുടെ കാലാവധി 2014ല്‍ അവസാനിച്ച ശേഷം ഇത് ലാപ്‌സായി. നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അധ്യക്ഷനുമായ നവീന്‍ പട്‌നായികും എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്ത് നല്‍കി.