X

മോദിവിരുദ്ധം എന്നാല്‍ ജനവിരുദ്ധം എന്ന് കൂടിയാണ്: പ്രധാനന്ത്രി മോദി

കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി വിരുദ്ധ സഖ്യം ജനവിരുദ്ധവും കൂടിയാണ് എന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണപ്രദേശമായ ദാദ്ര – നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. താന്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ സ്വന്തം താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവരാണ് എന്ന് മോദി അഭിപ്രായപ്പെട്ടു.

അഴിമതിക്കെതിരായ എന്റെ നടപടികള്‍ ചിലരെ ഭയപ്പെടുത്തുകയും ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയുമാണ്. രാജ്യത്തെ കൊള്ളയടിക്കുന്നതില്‍ നിന്ന് ഞാന്‍ അവരെ തടഞ്ഞു. അവരുടെ ക്രോധം സ്വാഭാവികമാണ്. അവരുടെ മഹാസഖ്യം എനിക്കെതിരെ മാത്രമല്ല, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഒന്നാകെ എതിരെയാണ്. ബംഗാളില്‍ ഒരു എംഎല്‍എ മാത്രമുള്ള ബിജെപി, തൃണമൂലിനും മമതയ്ക്കും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച മമത സര്‍ക്കാരിനെ മോദി വിമര്‍ശിച്ചു.

Related Post
Leave a Comment