X

മഹാരാജാസിനെ രക്ഷിച്ചത് നിയമവാഴ്ചയല്ല, എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ മനക്കരുത്ത്: ആഷിഖ് അബു

അടുത്തിടെ കോളേജ് ഹോസ്റ്റലില്‍നിന്ന് ഇരുമ്പുകമ്പിയും മറ്റും പിടിച്ചെടുത്തത് വിവാദമായ സാഹചര്യത്തിലാണ് ആഷിക് തന്റെ കോളേജനുഭവം ഫേസ്്ബുക്കില്‍ പങ്കുവെച്ചത്.

മഹാരാജാസ് കോളേജിലെ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി സംവിധായകനും കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവുമായിരുന്ന ആഷിഖ് അബു. അടുത്തിടെ കോളേജ് ഹോസ്റ്റലില്‍നിന്ന് ഇരുമ്പുകമ്പിയും മറ്റും പിടിച്ചെടുത്തത് വിവാദമായ സാഹചര്യത്തിലാണ് ആഷിക് തന്റെ കോളേജനുഭവം ഫേസ്്ബുക്കില്‍ പങ്കുവെച്ചത്. മഹാരാജാസിനൊപ്പം എന്ന ഹാഷ്ടാഗും ആഷിക് കൊടുത്തിട്ടുണ്ട്. മഹാരാജ് കോളേജിലെ എസ്എഫ്‌ഐ നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്നു ആഷിഖ് അബു.

കൊച്ചി പോലൊരു നഗരത്തില്‍ മഹാരാജാസിനെ ക്രിമിനല്‍ വാഴ്ചയില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തിയത് നിയമവാഴ്ചയൊന്നുമല്ലെന്നും അത് അദ്ധ്യാപകനെന്നോ വിദ്യാര്‍ത്ഥിയെന്നോ വ്യത്യാസമില്ലാതെ ക്യാമ്പസിനെ സംരക്ഷിച്ച വിദ്യാര്‍ത്ഥികളുടെ മനശക്തിയും ഇപ്പോള്‍ പിടിച്ച പോലുള്ള മാരകായുധങ്ങളുമാണെന്നും ആഷിഖ് അബു വ്യക്തമാക്കി. കോളേജിലെ ഒരു സംഭവവുമായി ബന്ധപ്പെട്ട അനുഭവം പങ്ക് വക്കുന്നതാണ് ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

This post was last modified on May 8, 2017 11:36 am

Related Post
Leave a Comment