ആകാശം മേഘാവൃതമായതിനാല്‍ പാകിസ്താന്‍ റഡാറുകളെ കബളിപ്പിച്ച് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബലാകോട്ടില്‍ ബോംബിടാന്‍ കഴിഞ്ഞു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അടങ്ങുന്ന അഭിമുഖം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു. രൂക്ഷമായ പരിഹാസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ബിജെപി അക്കൗണ്ടുകള്‍ വീഡിയോ നീക്കം ചെയ്തത്. അതേസമയം ന്യൂസ് നാഷന്റെ വീഡിയോ ട്വീറ്റ് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ട്.
കാലാവസ്ഥ മോശമായിരുന്നു. മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അതേസമയം മേഘങ്ങള്‍ വിമാനങ്ങളെ കബളിപ്പിക്കാന്‍ റഡാറുകളെ കബളിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ പറഞ്ഞു – മോദി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Also Read: ഞാനൊരിക്കലും മുസ്ലീങ്ങളോട് വിവേചനം കാട്ടിയിട്ടില്ല: നരേന്ദ്ര മോദി
This post was last modified on May 12, 2019 10:40 am
Leave a Comment