X

ബിഹാര്‍ ഷെല്‍ട്ടര്‍ ഹോം പീഡനത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി

ഇന്നാണ് നിതീഷ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കൂ എന്നും രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനോട് പറഞ്ഞു.

ബിഹാറിലെ മുസഫര്‍പൂരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഷെല്‍ട്ടര്‍ ഹോമില്‍ മുപ്പതിലധികം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനും ക്രൂരമായ ശാരീരിക പീഡനത്തിനും ഇരകളാക്കപ്പെട്ടതിനെതിരെ ഡല്‍ഹിയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച പ്രതിഷേധ റാലി പ്രതിപക്ഷത്തിന്റെ ദേശീയ ശക്തിപ്രകടനമായി. ജന്ദര്‍ മന്ദറിലെ പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍, തൃണമൂല്‍ നേതാവ് ദിനേഷ് ത്രിവേദി, സിപിഐ നേതാവ് ഡി രാജ, ലോക് താന്ത്രിക് ജനത ദള്‍ നേതാവ് ശരദ് യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഷെല്‍ട്ടര്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മൗനത്തിനെതിരെ ആര്‍ജെഡി പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇന്നാണ് നിതീഷ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കൂ എന്നും രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനോട് പറഞ്ഞു. ഈ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രതിഷേധമാണിത്. ഇതില്‍ പിന്നോട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

This post was last modified on August 4, 2018 8:52 pm