രണ്ടു വര്‍ഷത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കത്തോലിക്കാ സഭാ ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 2014ല്‍ ഗസ്റ്റ് ഹൌസില്‍ വെച്ചു പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്. 13 തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കി എന്നു വൈക്കം ഡി വൈ എസ് പിക്ക് നല്കിയ മൊഴിയില്‍ കന്യാസ്ത്രീ പറഞ്ഞു.
അതേസമയം സ്ഥലം മാറ്റിയതിലുള്ള വിരോധമാണ് പരാതിയ്ക്ക് പിന്നിലെന്ന് കാണിച്ച് ബിഷപ്പും പരാതി കൊടുത്തിട്ടുണ്ട്. ഇരു പരാതികളും അന്വേഷിച്ചു വരികയാണെന്ന് കോട്ടയം എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക
This post was last modified on June 29, 2018 10:48 pm