ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ട് എറണാകുളം കോലഞ്ചേരി പുത്തന്‍ കുരിശ് ഭജനമഠത്തിന് സമീപം ദളിത് ഭൂഅവകാശ സമരമുന്നണി പൊളിച്ചുമാറ്റി. എന്‍എസ്എസ് കരയോഗം നിര്‍മ്മിച്ച മതില്‍, ഇന്നലെ രാത്രിയോടെയാണ് ദളിത് ഭൂഅവകാശമുന്നണി പ്രവര്‍ത്തകര്‍ തകര്‍ത്തത്. എല്ലാ വിഭാഗം ജനങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ക്ഷേത്രമൈതാനത്ത് ദളിതര്‍ പ്രവേശിക്കാതിരിക്കാന്‍ എന്‍എസ്എസ് ജാതിമതില്‍ നിര്‍മ്മിക്കുകയായിരുന്നെന്നും ഇതാണ് തങ്ങള്‍ തകര്‍ത്തതെന്നും ഭൂഅവകാശസമരമുന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.
റവന്യൂ പുറമ്പോക്കിലാണ് എന്‍എസ്എസ് കരയോഗം മതില്‍ നിര്‍മ്മിച്ചത്. സമീപത്തെ ദളിത് കോളനിയിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ മതില്‍ ബാധിച്ചിരുന്നു. ഇതിനെതിരെ നിയമ നടപടിക്ക് ശ്രമിച്ചപ്പോള്‍ അധികൃതര്‍ ക്ഷേത്രഭരണസമിതിക്കൊപ്പം നിന്നതോടെയാണ് ദളിത് ഭൂഅവകാശ സമരമുന്നണി സമരം ആരംഭിച്ചത്. കഴിഞ്ഞ 37 ദിവസങ്ങളായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മതില്‍ തകര്‍ത്തത്. കഴിഞ്ഞവര്‍ഷം ക്ഷേത്രത്തില്‍ ദേശവിളക്ക് ആചരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് എന്‍എസ്എസ് കരയോഗം മതില്‍ നിര്‍മ്മിച്ചത്. കള്ളപ്പട്ടയത്തിലൂടെ പൊതുഭൂമി കയ്യേറുകയാണ് എന്‍എസ്എസ് ചെയ്തതെന്നാണ് ദളിത് ഭൂഅവകാശ സമരമുന്നണിയുടെ ആരോപണം. നേരത്തെ ദളിതരുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന ക്ഷേത്രം നടത്തിപ്പില്‍ നിന്ന് ദളിതരെ വിലക്കിയതായിരും പ്രദേശവാസികള്‍ പറയുന്നു.
This post was last modified on April 15, 2017 3:21 pm
Leave a Comment