X

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: പി.യു.ചിത്രയെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി, ചിത്ര ഹൈക്കോടതിയിലേയ്ക്ക്

തനിക്ക് അവസരം നിഷേധിച്ചതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കും.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ല. ചിത്രയെ ടീമിലുള്‍പ്പെടുത്താന്‍ കേന്ദ്ര കായിക മന്ത്രാലയത്തിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വ്യക്തമാക്കി.

അതേസമയം തനിക്ക് അവസരം നിഷേധിച്ചതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കും. അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍.എസ്.സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ മലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തി. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലടക്കം സ്വര്‍ണം നേടിയ താരമാണ് പി.യു.ചിത്ര. ദേശീയ സ്കൂള്‍ ഗെയിംസുകളിലും ചിത്ര നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്.

This post was last modified on July 25, 2017 11:14 am