X

കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നു ബംഗാളില്‍ ഭേദം: മമതയ്ക്കെതിരെ അമിത് ഷാ

തൃണമൂല്‍ സര്‍ക്കാര്‍ ബംഗാളില്‍ തുടരണോ അതോ അതിനെ വേരോടെ പിഴുതെറിയണോ എന്ന് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തീരുമാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം കാണുമ്പോള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് തോന്നുന്നു, കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നു ഇതിനേക്കാള്‍ ഭേദമെന്ന് – ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാള്‍ഡയിലെ റാലിയില്‍ പറഞ്ഞു. തൃണമൂല്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണ്. തൃണമൂല്‍ സര്‍ക്കാര്‍ ബംഗാളില്‍ തുടരണോ അതോ അതിനെ വേരോടെ പിഴുതെറിയണോ എന്ന് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തീരുമാനിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ദുസ്സഹമായ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ തൃണമൂലിനെ അധികാരത്തിലേറ്റിയ ജനങ്ങളെ തൃണമൂല്‍ ഇപ്പോള്‍ അടിച്ചമര്‍ത്തുകയാണ്. മമത ദീദി ഞങ്ങളുടെ രഥയാത്ര തടഞ്ഞാല്‍ ഞങ്ങള്‍ റാലി നടത്തും. റാലി തടഞ്ഞാല്‍ വീടുകള്‍ തോറും കയറി പ്രചാരണം നടത്തും – അമിത് ഷാ പറഞ്ഞു. രബീന്ദ്ര സംഗീതം നിറഞ്ഞുനിന്നിരുന്ന ബംഗാളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ബോംബ് സ്‌ഫോടനങ്ങളുടെ ശബ്ദമാണ്. ബംഗാളിന്റെ മഹത്തായ പാരമ്പര്യത്തെ ബിജെപി തിരിച്ചുപിടിക്കുമെന്നും അമിത് ഷാ പറഞ്ഞു.

This post was last modified on January 23, 2019 9:19 am