ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു ശത്രുഘ്നന്‍ സിന്‍ഹ. പുതിയ തലമുറയിലെ ജനപ്രിയ, അത്ഭുത നേതാക്കള്‍ക്ക് എന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ എന്നാണ് ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. ജിഗ്നേഷ് മേവാനിയെ ജിഗ്നേഷ് പട്ടേല്‍ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പിനിടയില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് ശത്രുഘ്നന്‍ സിന്‍ഹ രംഗത്ത് വന്നിരുന്നു. മോദിയുടെ പാക്കിസ്ഥാന് ഇടപെടല്‍ പ്രസംഗത്തിനെതിരെ ഗുജറാത്തില്‍ ബിജെപി ഭരണം ഉണ്ടാക്കിയ നേട്ടങ്ങള്‍ പറഞ്ഞു വോട്ട് പിടിക്കാനാണ് സിന്‍ഹ ഉപദേശിച്ചത്.
അകത്ത് മേവാനി, പുറത്ത് ഹര്‍ദിക്; അടുത്ത അഞ്ച് വര്‍ഷം ബിജെപി വെള്ളം കുടിക്കും