X

എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ് – സര്‍ക്കാര്‍ മാറും, നിങ്ങള്‍ അവിടെ തന്നെയുണ്ടാകും: കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മ

നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഈ സര്‍ക്കാര്‍ മാറും. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വലിയ തോല്‍വി ഏറ്റുവാങ്ങാന്‍ പോവുകയാണ്. പക്ഷെ നിങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടരേണ്ടി വരും. നിയമവിരുദ്ധമായി ഒന്നും ചെയ്യാതാരിക്കാന്‍ ശ്രദ്ധിക്കുക. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആനന്ദ് ശര്‍മ ഇക്കാര്യം പറഞ്ഞത്. എല്ലാ ഉദ്യോഗസ്ഥരും ഇത് ശ്രദ്ധിച്ച് കേള്‍ക്കണം. പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമേയുള്ളൂ. പരാജയഭീതി മൂലം പ്രധാനമന്ത്രി പലതും ചെയ്യുന്നുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ചട്ടപ്രകാരവും നിയമാനുസൃതമായി മാത്രം പ്രവര്‍ത്തിക്കുക – ആനന്ദ് ശര്‍മ പറഞ്ഞു.

This post was last modified on January 25, 2019 2:18 pm