X

കോണ്‍ഗ്രസിന് ഇത്തവണയും 50 സീറ്റ് പോലും കിട്ടില്ല: മോദി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റ് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് 282 സീറ്റും.

കോണ്‍ഗ്രസിന് ഈ ലോക്‌സഭ തിരഞ്ഞെടുപ്പിലും 50 സീറ്റ് പോലും കിട്ടാന്‍ പോകുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റ് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് ഒറ്റയ്ക്ക് 282 സീറ്റും. എന്‍ഡിഎ 336 സീറ്റ് നേടിയപ്പോള്‍ യുപിഎ 59 സീറ്റിലൊതുങ്ങി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റ്. 2014നേക്കാള്‍ സീറ്റുകള്‍ ബിജെപി ഇത്തവണ നേടും എന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെട്ടു.

This post was last modified on April 27, 2019 12:44 pm

Related Post
Leave a Comment