X

‘പ്രതിസന്ധിഘട്ടങ്ങളിൽ ഭരണഘടന രാജ്യത്തിന് മാർഗദർശി’: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ വിമർശനങ്ങൾ തെറ്റെന്ന് കാലം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ ഭരണഘടനയാണ് രാജ്യത്തിന് മാർഗദർശി എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ വിമർശനങ്ങൾ തെറ്റെന്ന് കാലം തെളിയിച്ചെന്നും ഡൽഹിയിൽ ഭരണഘടനാ ദിനാചരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അതെ സമയം ഭരണഘടനാപരമായ ധാർമികത എന്താണെന്ന് കൃത്യമായി നിർവചിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ഓരോ ജഡ്ജിമാരും വ്യത്യസ്തമായ രീതിയിൽ ഇതിനെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയിൽ സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഒരുക്കിയ അത്താഴ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.

ഡോ. അംബേദ്‌ക്കറിന്റെ പ്രതിമയ്ക്ക് സംരക്ഷണം കൊടുക്കേണ്ടി വരുന്ന ഇന്ത്യയിലാണ് നമ്മളിന്ന് ഭരണഘടനാ ദിനം ആഘോഷിക്കുന്നത്

Explainer: മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകന്‍ ചീഫ് ജസ്റ്റിസാകുമ്പോള്‍; രഞ്ജൻ ഗോഗോയെ കുറിച്ചറിയാം