X

“മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേയ്ക്ക് പൊരുതിക്കയറിയ സഖാവ് ബ്രിട്ടോ”: സീതാറാം യെച്ചൂരി

മരണത്തിന്റെ വക്കോളമെത്തിയാണ് ബ്രിട്ടോ ജീവിതത്തിലേയ്ക്ക് പൊരുതി മടങ്ങിയത്. ശാരീരികമായ പരിമിതികള്‍ക്കിടയിലും പ്രസ്ഥാനത്തിന് തുടര്‍ന്നും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.

സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. സഖാവ് സൈമണ്‍ ബ്രിട്ടോയുടെ നിര്യാണം ഞെട്ടലുണ്ടാക്കുന്നതായി യെച്ചൂരി പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തനകാലം മുതല്‍ ബ്രിട്ടോയെ അറിയാം. ബ്രിട്ടോയ്‌ക്കെതിരായ കെ എസ് യു ഗുണ്ടകളുടെ ക്രൂരമായ ആക്രമണം അക്കാലത്ത് ഞങ്ങള്‍ക്ക് വളരെയധികം ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു. മരണത്തിന്റെ വക്കോളമെത്തിയാണ് ബ്രിട്ടോ ജീവിതത്തിലേയ്ക്ക് പൊരുതി മടങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സക്കൊടുവിലാണ് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടത്. ശാരീരികമായ പരിമിതികള്‍ക്കിടയിലും പ്രസ്ഥാനത്തിന് തുടര്‍ന്നും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.

പ്രസ്ഥാനത്തോടുള്ള ബ്രിട്ടോയുള്ള പ്രതിബദ്ധത അചഞ്ചലമായിരുന്നു. അദ്ദേഹത്തിന്റെ ധീരതയും നിശ്ചയദാര്‍ഢ്യവും വരും തലമുറകള്‍ക്ക് മാതൃകയാണ്. ജനങ്ങള്‍ക്ക് പ്രചോദനമായ നേതാവിനെയാണ് നമുക്ക് നഷ്ടമായത്. പ്രസ്ഥാനത്തിന് സംഭവിച്ച നഷ്ടം മാത്രമല്ല, ഇതെനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. ഭാര്യ സീന ഭാസ്‌കറിന്റേയും കുഞ്ഞുമകളുടേയും ദുഖത്തില്‍ പങ്കുചേരുന്നു. ഈ നഷ്ടത്തില്‍ തളരാതെ മുന്നോട്ട് പോകാന്‍ അവര്‍ക്ക് കഴിയുമെന്ന് ഉറപ്പാണ് – യെച്ചൂരി പറഞ്ഞു.

This post was last modified on January 1, 2019 2:43 pm