X

പാപ്പാത്തിച്ചോലയിലെ കയ്യേറ്റ സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു

പുതിയ കുരിശുമായി ബന്ധമില്ലെന്ന് നേരത്തെ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചിരുന്ന സ്പിരിറ്റ് ഇന്‍ ജീസസ് അറിയിച്ചു.

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ പൊളിച്ച് നീക്കിയ കുരിശിന്റെ സ്ഥാനത്ത് പുതിയ കുരിശ് സ്ഥാപിച്ചു. ഭീമന്‍ കുരിശിന്റെ സ്ഥാനത്ത് അഞ്ച് അടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം പുതിയ കുരിശുമായി ബന്ധമില്ലെന്ന് നേരത്തെ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചിരുന്ന സ്പിരിറ്റ് ഇന്‍ ജീസസ് അറിയിച്ചു.