X

റായ്ബറേലി എന്‍ടിപിസി താപനിലയ ദുരന്തം: മരണം 32 ആയി

അതേസമയം മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് പുതിയ പവര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയതെന്ന റിപ്പോര്‍ട്ട് എന്‍ടിപിസി ചെയര്‍മാന്‍ ഗുര്‍ദീപ് സിംഗ് തള്ളി.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഉന്‍ചഹര്‍ എന്‍ടിപിസി താപവൈദ്യുതി നിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 32 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം മതിയായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് പുതിയ പവര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയതെന്ന റിപ്പോര്‍ട്ട് എന്‍ടിപിസി ചെയര്‍മാന്‍ ഗുര്‍ദീപ് സിംഗ് തള്ളി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Related Post
Leave a Comment