ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. മൂന്ന് ദിവസം മുമ്പാണ് ദുരന്തമുണ്ടായത്. പശ്ചിമ യുപിയിലെ സഹരണ്‍പൂര്‍ ജില്ലയില്‍ 36 പേരും കിഴക്കന്‍ യുപിയിലെ കുശിനഗറില്‍ എട്ട് പേരും ഉത്തരാഖണ്ഡില്‍ 28 പേരുമാണ് മരിച്ചത്. ഇരുപത്തിയഞ്ചോളം പേര് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സഹരണ്‍പൂരിലെ ഗ്രാമവാസികള്‍ ഉത്തരാഖണ്ഡ് ഗ്രാമത്തിലെ മരണ വീട്ടില്‍ ചടങ്ങുകള്ക്കെത്തിയപ്പോളാണ് വിഷമദ്യത്തിന് ഇരകളായത്. പലരും മദ്യം സഹരണ്പൂരിലേയ്ക്ക് തിരിച്ചുപോരുമ്പോള്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ നിര്‍മ്മിച്ച മദ്യമായിരിക്കാം എന്നും അധികൃതര്‍ പറയുന്നു.
This post was last modified on February 9, 2019 6:13 pm
Leave a Comment