X

ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

നിലവിലെ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഓഗസ്റ്റ് 27ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ദീപക് മിശ്രയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തീരുമാനിച്ചത്.

ജസ്റ്റിസ് ദീപക് മിശ്ര ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആവും. ഇന്ത്യയുടെ 45ാമത് ചീഫ് ജസ്റ്റിസാണ് ദീപക് മിശ്ര. നിലവിലെ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഓഗസ്റ്റ് 27ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ദീപക് മിശ്രയെ ചീഫ് ജസ്റ്റിസായി തീരുമാനിച്ചത്. ഓഗസ്റ്റ് 27ന് ദീപക് മിശ്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഒഡീഷയില്‍ നിന്ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ 63കാരനായ ദീപക് മിശ്ര – ജസ്റ്റിസുമാരായ രംഗനാഥ് മിശ്രയ്ക്കും ജിബി പട്‌നായികിനും ശേഷം. 2018 ഒക്ടോബര്‍ രണ്ട് വരെയാണ് ദീപക് മിശ്രയുടെ കാലാവധി.

This post was last modified on August 8, 2017 7:18 pm

Related Post
Leave a Comment