X

“ഗുജറാത്ത് കലാപകാലത്തെ ആഭ്യന്തര മന്ത്രിയും മോദിയെ ‘ശിവലിംഗത്തിലെ തേള്‍’ എന്ന് വിളിച്ചിരുന്നു”

ഇതിന് മുമ്പ് ഗോര്‍ദന്‍ സദാഫിയ എന്ന ഗുജറാത്തിലെ മുന്‍ ബിജെപി മന്ത്രിയും ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് വിനോദ് കെ ജോസ് പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തില്‍ കയറിയ തേള്‍ ആണ് എന്നാണ് ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിട്ടുള്ളത് എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാക്കിയ ബിജെപി കോണ്‍ഗ്രസ് മാപ്പ് പറയണമെന്നെല്ലാം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു ആര്‍എസ്എസ് നേതാവ് തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് ചൂണ്ടിക്കാട്ടുന്നു. 2012ല്‍ പ്രസിദ്ധീകരിച്ച The Emperor Uncrowned എന്ന കാരവാന്‍ ലേഖനത്തിലാണിത്. ഇതാണ് ശശി തരൂര്‍ ഉദ്ധരിച്ചത്. മോദിയുടെ പ്രൊഫൈല്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി 105 പേരുമായി താന്‍ അഭിമുഖം നടത്തിയിരുന്നു. ഇതിനിടെ 2011 നവംബറിലാണ് ആര്‍എസ്എസ് നേതാവ് ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഗുജറാത്തിലെ മുന്‍  ആഭ്യന്തര മന്ത്രിയും വിഎച്ച്പി – ബിജെപി നേതാവുമായിരുന്ന ഗോര്‍ദന്‍ സദാഫിയയും ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് വിനോദ് കെ ജോസ് പറയുന്നത്. നരേന്ദ്ര മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍ ആണെന്നും കൈ കൊണ്ട് എടുത്തുമാറ്റാനോ ചെരിപ്പ് കൊണ്ട് അടിച്ചുകളയാനോ കഴിയാത്ത അവസ്ഥയാണ് എന്നുമായിരുന്നു പ്രസ്താവന.

വിനോദ് കെ ജോസിന്ർറെ ഫേസ്ബുക്ക് പോസ്റ്റ്:

വായനയ്ക്ക്: https://goo.gl/1Kxnr5

This post was last modified on October 30, 2018 8:02 am

Related Post
Leave a Comment