X

റെഡ് എഫ് എം മുന്‍ റേഡിയോ ജോക്കിയെ തിരുവനന്തപുരത്ത് വെട്ടിക്കൊന്നു

പുലര്‍ച്ചെ രണ്ടു മണിയോടെ തന്റെ സുഹൃത്തിനൊപ്പം സ്റ്റുഡിയോയിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഇറക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്

മുന്‍ റേഡിയോ ജോക്കിയെ തലസ്ഥാനത്ത് അജ്ഞാതര്‍ വെട്ടിക്കൊന്നു. രാജേഷ് (36) ആണ് കൊലചെയ്യപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ തന്റെ സുഹൃത്തിനൊപ്പം മടവൂരിലെ മെട്രോ സ്റ്റുഡിയോയിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഇറക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആറ്റിങ്ങലിന് പള്ളിക്കലിനടുത്ത് മുളനെല്ലൂര്‍ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിച്ചു എത്തിയതായിരുന്നു രാജേഷ്.

രാജേഷിന്റെ ശരീരത്തില്‍ 20 വെട്ടുകള്‍ ഏറ്റു എന്നു പോലീസ് പറഞ്ഞു. രാജേഷ് പാരിപ്പളിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചു മരിച്ചു. സാരമായി പരിക്കേറ്റ സുഹൃത്ത് കുട്ടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചുവന്ന സ്വിഫ്റ്റ് കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് കുട്ടന്‍ പോലീസിന് മൊഴി നല്‍കി.

രാജേഷ് ആദ്യം റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചത് റെഡ് എഫ് എമ്മിലായിരുന്നു. പിന്നീട് വോയിസ് ഓഫ് കേരളയിലേക്ക് മാറി. രസികന്‍ രാജേഷ് എന്നു അറിയപ്പെടുന്ന രാജേഷ് മിമിക്രി കലാകാരനും അറിയപ്പെടുന്ന നാടന്‍ പാട്ട് ഗായകനുമാണ്.

This post was last modified on March 27, 2018 1:47 pm

Related Post
Leave a Comment