X

പാചകവാതക വില കുറഞ്ഞു: സബ്‌സിഡി ഇല്ലാത്തവയ്ക്ക് 96.50 രൂപയും ഉള്ളവയ്ക്ക് 91 രൂപയും കുറഞ്ഞു

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കുറവ് പരിഗണിച്ചാണ് പെട്രോളിയം കമ്പനികളുടെ തീരുമാനം.

രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപ 50 പൈസയും സബ്‌സിഡി സിലിണ്ടറുകള്‍ക്ക് 91 രൂപയുമാണ് കുറച്ചത്.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കുറവ് പരിഗണിച്ചാണ് പെട്രോളിയം കമ്പനികളുടെ തീരുമാനം. പുതിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

This post was last modified on May 1, 2017 12:52 pm

Related Post
Leave a Comment