കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്നും എന്നാല്‍ മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോട് വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ല. മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാരണമെന്നും കര്‍ദിനാള്‍ ്അഭിപ്രായപ്പെട്ടു.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതില്‍ തെറ്റുമില്ലെന്നും കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. പക്ഷേ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനാ വസ്തുവാണ്. അത് ജെസിബി വച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മാന്യമായ രീതിയില്‍ അതു പൊളിച്ച് നീക്കാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതാണ് പറഞ്ഞത്. ആ നിലപാടിനെ പ്രശംസിക്കുന്നുവെന്നും സൂസെപാക്യം പറഞ്ഞു.
ആദരവോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുരിശ്. അത് അനാദരവുണ്ടാകുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ത്വര ഒഴിവാക്കണം. അത് മതങ്ങളെ മലിനമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാകൃതമായ രീതിയില്‍ കുരിശ് തകര്‍ത്ത രീതി ഒഴിവാക്കാമായിരുന്നുവെന്നും മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ പ്രാദേശിക ചര്‍ച്ചകളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
This post was last modified on April 21, 2017 6:38 pm
Leave a Comment