X

വെള്ളക്കാരന്റെ മുന്‍പില്‍ നഗ്നരാവുന്നതില്‍ നമുക്ക് മടിയില്ല; ആധാര്‍ ചോര്‍ച്ച വിവാദത്തില്‍ കണ്ണന്താനം

ഗവണ്‍മെന്‍റ് പേരും വിലാസവും ചോദിക്കുന്നതാണോ വലിയ പ്രശ്നം?

“വെള്ളക്കാരന്റെ മുന്‍പില്‍ നഗ്നരാവുന്നതില്‍ നമുക്ക് മടിയില്ല. ഗവണ്‍മെന്‍റ് വിവര ശേഖരണം നടത്തുന്നതാണ് നിങ്ങള്‍ക്ക് പ്രശ്നം.” ആധാര്‍ വിവര ചോര്‍ച്ച വാര്‍ത്തയില്‍ വിവാദപ്രസ്താവനയുമായി ഇലക്ട്രോണിക്സ് ആന്ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

“ഞാന്‍ 10 പേജ് യു എസ് വിസ ഫോം പൂരിപ്പിച്ചു കൊടുത്തിട്ടുണ്ട്. വിരലടയാളം നല്‍കുന്നതിലോ നഗ്നരായി നില്‍ക്കുന്നതിലോ നമുക്ക് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ ഗവണ്‍മെന്‍റ് പേരും വിലാസവും ചോദിച്ചാല്‍ വലിയ വിപ്ലവമായി. സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറി എന്നു പറഞ്ഞുകൊണ്ടു..” മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് ഡാറ്റാ ചോര്‍ച്ചയ്ക്ക് പിന്നാലെ ആധാര്‍ വിവരങ്ങളും ചോര്‍ന്നതായി കഴിഞ്ഞ ദിവസം ഒരു ടെക്നോളജി പോര്‍ട്ടല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൊതുമേഖല സ്ഥാപനമായ Indane-ല്‍ വിവരശേഖര സംവിധാനത്തില്‍ വന്ന ചോര്‍ച്ച മൂലം എല്ലാ ആധാര്‍ ഉടമകളുടെയും സ്വകാര്യ വിവരങ്ങള്‍, അവരുടെ പേരുകള്‍, പ്രത്യേക 12 അക്ക തിരിച്ചറിയല്‍ അക്കങ്ങള്‍, അവര്‍ ബന്ധിപ്പിക്കപ്പെട്ട സേവനങ്ങള്‍, ബാങ്ക് വിവരങ്ങള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവയാണ് ആര്‍ക്കും ചോര്‍ത്തിയെടുക്കാന്‍ പാകത്തിലായത് എന്നാണ് ZDNet റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ UIADI അത് നിഷേധിച്ചിരുന്നു.

ഗവണ്‍മെന്‍റ് ക്ഷേമ പദ്ധതികള്‍ ഒഴികെ മറ്റെല്ലാ തരത്തിലുമുള്ള ആധാര്‍ ബന്ധിപ്പിക്കലും സുപ്രീം കോടതി അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.

പൊതുമേഖല സ്ഥാപനമായ ഇന്‍ഡെയിനില്‍ നിന്നും അധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി വാര്‍ത്ത; നിഷേധിച്ച് ഗവണ്‍മെന്‍റ്

This post was last modified on March 25, 2018 4:10 pm