X

റാഫേലില്‍ 20 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ? പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

"എനിക്ക് വെറും 20 മിനുട്ട് തരൂ. റാഫേല്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് സംസാരിക്കാം. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ഗട്ട്‌സില്ല" - രാഹുല്‍ പറഞ്ഞു.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് 20 മിനുട്ട് സംവാദത്തിന് തയ്യാറുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ലോക്‌സഭയിലെ റാഫേല്‍ ചര്‍ച്ചയ്ക്ക് ശേഷം എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുമായി സംവാദത്തിന് എനിക്ക് വെറും 20 മിനുട്ട് തരൂ. റാഫേല്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് സംസാരിക്കാം. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ഗട്ട്‌സില്ല – രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് സംവാദത്തിന് ധൈര്യമില്ലെന്ന് ലോക്‌സഭയിലും രാഹുല്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും റാഫേല്‍ കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചിരിക്കുകയാണ് എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ലോക് സഭയില്‍ പ്രധാനമന്ത്രിക്ക് നേരെയുള്ള രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനങ്ങള്‍ക്കും റാഫേല്‍ സംബന്ധമായ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു.

This post was last modified on January 2, 2019 8:12 pm