ഗുജറാത്തില്‍ ആറ് ബൂത്തുകളില്‍ ഇന്ന് റീ പോളിംഗ് നടക്കുന്നു. വഡ്ഗാം, സാവ്ളി എന്നീ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും വിരംഗാം, ദസ്ക്രോയ് എന്നിവിടങ്ങളിലെ ഓരോ ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ജിഗ്നേഷ് മേവാനി മത്സരിക്കുന്ന വഡ്ഗാമിലെ ബുത്തുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് റീ പോളിംഗ് നടത്തുന്നത്. മറ്റിടങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറാണ് കാരണം.
ഏഴ് മണ്ഡലങ്ങളിലെ 10 ബൂത്തുകളില്‍ വിവിപിഎടി സ്ലിപ്പുകള്‍ എണ്ണാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ട്രോള് യൂണിറ്റുകളില്‍ മോക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കഴിയാതിരുന്ന സാഹചര്യത്തിലാണിത്. വോട്ടെണ്ണലിനൊപ്പം എല്ലാം മണ്ഡലങ്ങളിലും വിവിപിഎടികള്‍ എണ്ണും.
This post was last modified on December 17, 2017 11:00 am