X

പല്ലവിയുമായി ബന്ധമുണ്ടായിരുന്നു, ബലാത്സംഗം ചെയ്തിട്ടില്ല, വീട്ടുകാര്‍ പ്രശ്‌നമാക്കിയപ്പോള്‍ ഒഴിഞ്ഞു: എംജെ അക്ബര്‍

1994ലോ മറ്റോ ഞാന്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. മാസങ്ങളോളം ഈ ബന്ധം തുടര്‍ന്നു. പിന്നീട് അവരുമായുള്ള ബന്ധം കുടുംബത്തില്‍ പ്രശ്‌നമായപ്പോള്‍ പിന്മാറി - എംജെ അക്ബര്‍ എഎന്‍ഐയോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ അവരെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മുന്‍ വിദേശകാര്യ സഹമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ എംജെ അക്ബര്‍. പല്ലവിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് പരസ്പരസമ്മത പ്രകാരമാണെന്നും അക്ബര്‍ അവകാശപ്പെട്ടു. ഏഷ്യന്‍ ഏജില്‍ പ്രവര്‍ത്തിക്കവേ, ജയ്പൂരിലെ ഹോട്ടല്‍മുറിയിലേയ്ക്ക് വിളിച്ചുവരുത്തി അക്ബര്‍ തന്നെ ബലാത്സംഗം ചെയ്തതായാണ് പല്ലവിയുടെ ആരോപണം. പല തവണ എംജെ അക്ബര്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നിരുന്നതായും പല്ലവി പറഞ്ഞിരുന്നു. 1994ലോ മറ്റോ ഞാന്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. പിന്നീട് അവരുമായുള്ള ബന്ധം കുടുംബത്തില്‍ പ്രശ്‌നമായപ്പോള്‍ പിന്മാറി – എംജെ അക്ബര്‍ എഎന്‍ഐയോട് പറഞ്ഞു. അക്കാലത്ത് പല്ലവി പറയുന്നത് പോലെ വലിയ സമ്മര്‍ദ്ദത്തിലാണോ അവര്‍ ജോലി ചെയ്തിരുന്നത് എന്നറിയാന്‍ സഹപ്രവര്‍ത്തകരായിരുന്നവരോട് ചോദിച്ചാല്‍ മതിയെന്നും അക്ബര്‍ പറയുന്നു.

അതേസമയം ഇക്കാര്യത്തില്‍ അക്ബറിനെ ശരിവച്ചും ന്യായീകരിച്ചും ഭാര്യ മല്ലിക രംഗത്തെത്തി. പല്ലവി തങ്ങളുടെ കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും പല്ലവിയുമായുള്ള ബന്ധത്തിന്റെ പേരില്‍ അക്ബറുമായി താന്‍ വഴക്കിട്ടിരുന്നതായും കുടുംബത്തിന്റെ താല്‍പര്യം മാനിച്ച് അക്ബര്‍ അവരുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും മല്ലിക പറഞ്ഞു. എന്റെ ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ ഞാന്‍ ഇത്ര കാലവും നിശബ്ദയായിരുന്നു. എന്നാല്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെ പല്ലവി ഗൊഗോയിയുടെ ലേഖനം എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ എന്നെ പ്രേരിപ്പിക്കുന്നു. എന്റെ ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ ഞാന്‍ ഇത്ര കാലവും നിശബ്ദയായിരുന്നു. എന്നാല്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെ പല്ലവി ഗൊഗോയിയുടെ ലേഖനം എനിക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ എന്നെ പ്രേരിപ്പിക്കുന്നു. എന്റെ വീട്ടില്‍ അക്കാലത്ത് രാപ്പകല്‍ ഭേദമില്ലാതെ യുവതികളടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ വരുമായിരുന്നു. തുഷിത പട്ടേലും പല്ലവി ഗൊഗോയിയുമെല്ലാം വീട്ടില്‍ വരുമായിരുന്നു. അവര്‍ ഞങ്ങള്‍ക്കൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ലൈംഗികാതിക്രത്തിന് ഇരകളാക്കപ്പെട്ടവരെ പോലെയല്ല അവര്‍ പെരുമാറിയിരുന്നത്. പല്ലവി എന്തിനാണ് ഇങ്ങനെ നുണ പറയുന്നത് എന്നറിയില്ല. നുണ, നുണ തന്നെയാണ് – മല്ലിക അക്ബര്‍ പറയുന്നു.

അക്ബറിനെതിരായ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നതായി പറഞ്ഞ എഡിറ്റേഴ്‌സ് ഗില്‍ഡ് അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതിന് ശേഷം നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമാണ് എംജെ അക്ബര്‍.

ഇന്ത്യയില്‍ വെച്ചു എം ജെ അക്ബര്‍ തന്നെ ബലാത്സംഗം ചെയ്തു; അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റില്‍

This post was last modified on November 2, 2018 7:21 pm