X

മഴക്കെടുതി : സഹായത്തിൽ പങ്കു ചേർന്ന് ഹനാനും, തനിക്ക് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിേലക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തില്ലാത്തവിധം ദുരിതക്കയത്തിൽ കഴിയുന്ന കേരളത്തിന് തങ്ങളെക്കൊണ്ട് ആവുംവിധം ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ രംഗത്തെത്തുകയാണ് ഒരൊരുത്തരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് കിട്ടിയ തുക സംഭാവനയായി നല്‍കുകയാണ് ഹനാന്‍.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മുന്‍പ് അവര്‍ സ്‌നേഹത്തോടെ എനിക്ക് തന്ന പണം ഞാന്‍ തിരികെ നല്‍കുന്നുവെന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെകുറിച്ച് ഹനാന്‍ സ്വകാര്യ വാര്‍ത്താമാധ്യമത്തോട് പ്രതികരിച്ചത്. പണം ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിേലക്ക് കൈമാറുമെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. സ്വന്തമായി അധ്വാനിച്ചു പഠനത്തിന് പണം കണ്ടെത്തുന്ന ഹനാന്റെ ജീവിതാവഴികൾ മാധ്യമങ്ങളിൽ വാർത്തയാവുകയും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഹനാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

This post was last modified on August 17, 2018 11:47 am

Related Post
Leave a Comment