X

“ഞാന്‍ റെഡി”: നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് രജനികാന്ത്

എപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാലും മത്സരിക്കാന്‍ തയ്യാറാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ 234 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് രജനികാന്ത് വ്യക്തമാക്കി.

22 നിയമസഭ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുന്ന നിലുണ്ടായാല്‍, നിയമസഭ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന് രജനികാന്ത്. എപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നാലും മത്സരിക്കാന്‍ തയ്യാറാണ്. മേയ് 23ന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രജനികാന്ത് എഎന്‍ഐയോട് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ 234 സീറ്റിലും പാര്‍ട്ടി
സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് രജനികാന്ത് വ്യക്തമാക്കി.

234 അംഗ നിയമസഭയില്‍ 22 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരിക്കുന്നത്. 18 നിയമസഭ മണ്ഡലങ്ങളിലേയ്ക്കും 38 ലോക്‌സഭ മണ്ഡലങ്ങളിലേയ്ക്കുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. എഐഎഡിഎംകെ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ഉപതിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. മൂന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ സ്വതന്ത്രരായി മാറിയിരുന്നു. സഭയില്‍ വിശ്വാസവോട്ട് നടന്നാല്‍ ഇവര്‍ സര്‍ക്കാരിന് വോട്ട് ചെയ്യുമോ എന്നത് വ്യക്തമല്ല. മറ്റ് മൂന്ന് എംഎല്‍എമാര്‍ ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് ഒപ്പമാണ്.

This post was last modified on April 19, 2019 3:58 pm