പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന നടത്തിയ പാകിസ്താനിലെ ആക്രമണമൊന്നും ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന് മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവയായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
ബലാകോട്ടില്‍ എയര്‍ഫോഴ്‌സ് ആക്രമണം നടത്തി എന്ന് മാത്രം പറഞ്ഞാണോ നിങ്ങള്‍ വോട്ട് ചോദിക്കാന്‍ പോകുന്നത്? എയര്‍ഫോഴ്‌സ് ബിജെപിയുടേതല്ല. അത് രാജ്യത്തിന്റേതാണ് – പി ചിദംബരം ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. അഞ്ച് വര്‍ഷം ജോലിയൊന്നും നല്‍കാതിരുന്നത്, നിക്ഷേപമില്ലായ്മ, സാമ്പത്തിക വളര്‍ച്ചയില്ലാത്തത്, കാര്‍ഷിക പ്രതിസന്ധി – ഈ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതിരിക്കാനാകില്ല. ബലാകോട്ട് കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ത്യന്‍ വ്യോമസേന മേധാവിയെ പ്രധാനമന്ത്രിയാക്കാം.
ബലാകോട്ട് വ്യോമാക്രമണം നടന്നപ്പോള്‍ ആദ്യം വ്യോമസേനയെ സല്യൂട്ട് ചെയ്തത് ഞങ്ങളാണ്. എന്നാല്‍ ബിജെപിയും മോദിയും ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. പുല്‍വാമ യുവാക്കള്‍ക്ക് ജോലിയുണ്ടാക്കി കൊടുക്കില്ല, അത് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹാക്കില്ല, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കില്ല. അത് വിലക്കറ്റം തടയില്ല. ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്ന് കാര്യങ്ങള്‍ ഒന്ന് തന്നെയാണ് – ജോലി, ജോലി, ജോലി – ചിദംബരം പറഞ്ഞു.
Leave a Comment